HomeNationalകർണാടകയിലെ മന്ത്രിസഭാ പുനഃസംഘടന: കന്നി MLAമാർക്ക് മന്ത്രി സ്ഥാനമില്ലെന്ന് സിദ്ധരാമയ്യ, പിന്തുണയുമായി...

കർണാടകയിലെ മന്ത്രിസഭാ പുനഃസംഘടന: കന്നി MLAമാർക്ക് മന്ത്രി സ്ഥാനമില്ലെന്ന് സിദ്ധരാമയ്യ, പിന്തുണയുമായി DK ശിവകുമാർ | MLA

ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് രംഗത്തെത്തിയ കന്നി എം.എൽ.എമാർക്ക് തിരിച്ചടി നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. ആദ്യമായി നിയമസഭയിലെത്തിയവർക്ക് മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇവരുടെ ആവശ്യം തള്ളിയത്.(Siddaramaiah says maiden MLAs will not have ministerial posts )

എന്നാൽ, പാർട്ടിയിൽ തലമുറമാറ്റം വേണമെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിലപാട് സർക്കാരിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചുകയറിയ 38 പുതുമുഖ എം.എൽ.എമാരാണ് മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് ഹൈക്കമാൻഡിനെ സമീപിച്ചത്.

രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നൽകിയ കത്തിൽ 38 പേരിൽ കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും മന്ത്രിസ്ഥാനം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എം.എൽ.എമാരുടെ ആവശ്യം സ്വാഭാവികമാണെങ്കിലും ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം മറികടക്കാൻ കഴിയില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

WhatsApp Channel Banner

Latest updates

വിജയ് ആയിരുന്നില്ല ‘ജനനായകൻ’ ചിത്രത്തിന്റെ ആദ്യ ചോയ്സ്; വെളിപ്പെടുത്തലുമായി...

വിജയ് നായകനാകുന്ന പുതിയ ചിത്രം 'ജനനായകൻ' റിലീസിന് ഒരുങ്ങവെ ചിത്രത്തെക്കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുകളുമായി സംവിധായകൻ എച്ച്. വിനോദ് രംഗത്ത് (H Vinoth On Jana Nayagan). സിനിമയുടെ കഥ ആദ്യം ചർച്ച ചെയ്തത്...

‘ധർമ്മേന്ദ്ര പ്രധാന് രാജിക്കത്ത് എഴുതാൻ അറിയില്ലായിരിക്കും’: കടുത്ത വിമർശനവുമായി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി ഡൽഹി ജന്ദർ മന്ദറിൽ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി...

CJP പ്രക്ഷോഭം: ഡൽഹിയിലെ സമരക്കാർക്ക് ഓൺലൈനായി ഭക്ഷണമെത്തിച്ച് ജനങ്ങൾ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്ദർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന കർഷക-വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ. നേരിട്ട് സമരപ്പന്തലിൽ എത്താൻ കഴിയാത്തവർ...

ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ പുതിയ വിവാദവുമായി ലിയാൻഡ്രോ...

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീന മിഡ്ഫീൽഡർ ലിയാൻഡ്രോ പെരെഡെസിന്റെ കുടുംബാംഗങ്ങളുടെ പരാമർശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു (Leandro Paredes Family Controversy). ഫൈനൽ മത്സരശേഷം കളിക്കളത്തിലുണ്ടായ കയ്യാങ്കളിക്കും വിവാദങ്ങൾക്കും...

ഹൈക്കോടതി നിർദേശം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം...

കൊച്ചി: വഖഫ് ബോർഡിന്റെ പ്രവർത്തനം സർക്കാർ നിയമിക്കുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം എന്ന കേരള ഹൈക്കോടതി നിർദേശം റദ്ദാക്കിയ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് വഖഫ് ബോർഡ് ചെയർമാൻ. വഖഫ് നിയമത്തിന് തികച്ചും...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...