ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന പുസ്തകത്തെച്ചൊല്ലിയുള്ള തർക്കം പാർലമെന്റിന് പുറത്തേക്കും വ്യാപിക്കുന്നു (Rahul Gandhi General Naravane book controversy). പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന കോപ്പികൾ അനധികൃതമാണെന്നും പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്. ഒന്നുകിൽ നരവനെ കള്ളം പറയുന്നു, അല്ലെങ്കിൽ പെൻഗ്വിൻ കള്ളം പറയുന്നു എന്ന് അദ്ദേഹം ആരോപിച്ചു. ഒരു മുൻ കരസേനാ മേധാവി കള്ളം പറയുമെന്ന് താൻ കരുതുന്നില്ലെന്നും രാഹുൽ കൂട്ടിചേർത്തു.
Hello friends. My book is available now. Just follow the link. Happy reading. Jai Hind pic.twitter.com/VCiLiZOWIi
— Manoj Naravane (@ManojNaravane) December 15, 2023
തന്റെ പുസ്തകം വാങ്ങാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ജനറൽ നരവനെയുടെ 2023-ലെ എക്സ് പോസ്റ്റും ആമസോൺ ലിങ്കും രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടി. പുസ്തകം നിലവിലില്ലെന്ന കേന്ദ്ര സർക്കാരിന്റെയും സ്പീക്കറുടെയും വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഗാൽവൻ അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചും അഗ്നിപഥ് പദ്ധതിയെക്കുറിച്ചും പുസ്തകത്തിലുള്ള പരാമർശങ്ങൾ സർക്കാരിന് അസ്വസ്ഥതയുണ്ടാക്കുന്നതിനാലാണ് ഇത് തടയുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. അതേസമയം, പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പുകൾ ചോർന്നതിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: Congress MP Rahul Gandhi has challenged the statement from Penguin Random House regarding General M.M. Naravane’s memoir, ‘Four Stars of Destiny’. Showing a 2023 tweet from the former Army Chief with a purchase link, Gandhi claimed that either the publisher or the General is lying, while asserting that the book clearly exists despite government denials.



