അമൃത്സർ: കോളേജ് ക്ലാസ് മുറിയിൽ സഹപാഠിക്ക് നേരെ വെടിയുതിർ പഞ്ചാബിൽ സഹപാഠിയെ വെടിവെച്ചു കൊന്ന ശേഷം വിദ്യാർത്ത ശേഷം വിദ്യാർത്ഥി സ്വയം വെടിവെച്ചു (Punjab law college student murder). പഞ്ചാബിലെ തൻ തരൻ ജില്ലയിle ഒരു ലോ കോളേജിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം അരങ്ങേറിയത്. ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായ പ്രിൻസ് രാജ് തന്റെ സഹപാഠിയായ സന്ദീപ് കൗറിനെ ക്ലാസ് മുറിക്കുള്ളിൽ വെടിവെച്ചു കൊന്ന ശേഷം അതേ തോക്ക് ഉപയോഗിച്ച് സ്വയം തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. സന്ദീപ് കൗർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിൻസ് രാജിനെ അമൃത്സറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
രാവിലെ 9:15-ഓടെ ക്ലാസ് മുറിക്കുള്ളിൽ വെച്ചാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ പ്രിൻസ് രാജ് തന്റെ ബാഗിൽ നിന്ന് പിസ്റ്റൾ പുറത്തെടുത്ത് പിന്നിലിരുന്ന സന്ദീപ് കൗറിനെ വെടിവെക്കുന്നതും നിമിഷങ്ങൾക്കകം സ്വയം വെടിയുതിർക്കുന്നതും വ്യക്തമാണ്. ജലന്ധർ സ്വദേശിയാണ് പ്രിൻസ് രാജ്, സന്ദീപ് കൗർ നൗഷേറ പന്നുവൻ സ്വദേശിനിയാണ്. ഇരുവരും തമ്മിലുണ്ടായ തർക്കമാണോ അതോ മറ്റ് കാരണങ്ങളാണോ ഈ കൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സഹപാഠികൾ നോക്കിനിൽക്കെ സെക്കൻഡുകൾക്കുള്ളിലാണ് ഈ ദൂരന്തം അരങ്ങേറിയത്.
Summary: In a shocking incident in Punjab’s Tarn Taran district, a first-year law student named Prince Raj shot his classmate, Sandeep Kaur, dead inside their classroom before turning the gun on himself. While Sandeep died instantly, Prince remains in critical condition. Police are investigating the motive behind this 3-second tragedy captured on CCTV.



