Description
Digital Voice of Kerala
Monday, March 30, 2026

Digital Voice of Kerala
HomeNationalകർണാടകയിലെ അധികാരത്തർക്കം: പരിഹാരത്തിന് രാഹുൽ ഗാന്ധി ഇടപെടുന്നു | Rahul Gandhi

കർണാടകയിലെ അധികാരത്തർക്കം: പരിഹാരത്തിന് രാഹുൽ ഗാന്ധി ഇടപെടുന്നു | Rahul Gandhi

🎙️ Latest Podcast

ബംഗളൂരു: കർണാടക കോൺഗ്രസിനുള്ളിലെ സിദ്ധരാമയ്യ – ഡി.കെ. ശിവകുമാർ പോര് അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധി നേരിട്ട് രംഗത്തിറങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇരുവരെയും മെയ് പകുതിയോടെ ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. നിലവിൽ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയായ ഉടൻ തന്നെ കർണാടകയിലെ നേതൃമാറ്റ വിഷയത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.(Power dispute in Karnataka, Rahul Gandhi intervenes to resolve)

കർണാടകയിൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾക്ക് മുൻപായി പാർട്ടിയിൽ ഐക്യം ഉറപ്പാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം. മാർച്ച് മാസത്തിൽ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച ബജറ്റ് സമ്മേളനവും തിരഞ്ഞെടുപ്പ് തിരക്കുകളും കാരണം മാറ്റിവെക്കുകയായിരുന്നു.

ഹൈക്കമാൻഡ് പ്രധാനമായും രണ്ട് സമവായ സാധ്യതകളാണ് പരിശോധിക്കുന്നത്. സിദ്ധരാമയ്യയെ മാറ്റേണ്ടി വന്നാൽ അദ്ദേഹത്തിന് പാർട്ടിയിൽ ദേശീയതലത്തിൽ പ്രധാന്യമുള്ള പദവി നൽകുകയും മന്ത്രിസഭയിൽ അദ്ദേഹത്തിന്റെ അനുയായികൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യുക. സിദ്ധരാമയ്യയെ അഞ്ച് വർഷം തികയ്ക്കാൻ അനുവദിക്കുകയാണെങ്കിൽ, ഡി.കെ. ശിവകുമാർ നിർദ്ദേശിക്കുന്നവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി പുനഃസംഘടന നടത്തുക. കൂടാതെ, 2028-ലെ അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം ലഭിച്ചാൽ ശിവകുമാറിന് മുഖ്യമന്ത്രി പദം ഉറപ്പ് നൽകുക.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.