Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeNationalഇൻസ്റ്റഗ്രാമിൽ 100 മില്യൺ കടന്ന് നരേന്ദ്ര മോദി: ലോകനേതാക്കളിൽ ബഹുദൂരം മുന്നിൽ...

ഇൻസ്റ്റഗ്രാമിൽ 100 മില്യൺ കടന്ന് നരേന്ദ്ര മോദി: ലോകനേതാക്കളിൽ ബഹുദൂരം മുന്നിൽ | PM Modi

🎙️ Latest Podcast

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ 100 മില്യൺ ഫോളോവേഴ്‌സ് എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം പിന്നിലാക്കിയാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവെന്ന പദവിയിലേക്ക് അദ്ദേഹം എത്തിയത്.(PM Modi crosses 100 million followers on Instagram, Far ahead of world leaders)

2014-ൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച പ്രധാനമന്ത്രി, യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലേറെ ഫോളോവേഴ്‌സിനെയാണ് ഇപ്പോൾ സ്വന്തമാക്കിയത്. ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് നേതാക്കളുടെ ആകെ ഫോളോവേഴ്‌സിനേക്കാൾ മുകളിലാണ് പ്രധാനമന്ത്രിയുടെ സ്ഥാനം എന്നത് ശ്രദ്ധേയമാണ്.

നിലവിൽ 4.32 കോടി ഫോളോവേഴ്‌സുമായി ഡോണാൾഡ് ട്രംപ് രണ്ടാമതും, 1.5 കോടി ഫോളോവേഴ്‌സുമായി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബവോ സുബ്യന്തോ മൂന്നാമതുമാണ്. 1.44 കോടി ഫോളോവേഴ്‌സുള്ള ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവ നാലാം സ്ഥാനത്തും, 1.16 കോടി ഫോളോവേഴ്‌സുമായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ അഞ്ചാം സ്ഥാനത്തുമാണ് നിൽക്കുന്നത്.

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ളതും നരേന്ദ്ര മോദിക്കാണ്. യുവാക്കൾക്കിടയിൽ പ്രധാനമന്ത്രിക്കുള്ള വർദ്ധിച്ച സ്വീകാര്യതയാണ് ഈ റെക്കോർഡ് നേട്ടം വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. ഇന്ത്യയിലെ മറ്റ് പ്രമുഖ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ, 1.61 കോടി ഫോളോവേഴ്‌സുള്ള യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാം സ്ഥാനത്തും, 1.26 കോടി ഫോളോവേഴ്‌സുള്ള ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്തുമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.