Description
Digital Voice of Kerala
Wednesday, March 18, 2026

Digital Voice of Kerala
HomeNationalഇന്ത്യയ്‌ക്കെതിരായി ഭീകരപ്രവർത്തന ആസൂത്രണം: അമേരിക്കൻ - യുക്രൈൻ പൗരന്മാരായ 7 പേരെ...

ഇന്ത്യയ്‌ക്കെതിരായി ഭീകരപ്രവർത്തന ആസൂത്രണം: അമേരിക്കൻ – യുക്രൈൻ പൗരന്മാരായ 7 പേരെ NIA അറസ്റ്റ് ചെയ്തു | NIA

🎙️ Latest Podcast

ന്യൂഡൽഹി: വിഘടനവാദി സംഘടനകളുമായി ചേർന്ന് ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു എന്നാരോപിച്ച് വിദേശ പൗരന്മാരെ എൻഐഎ പിടികൂടി. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹി, ലഖ്‌നൗ, കൊൽക്കത്ത എന്നിവിടങ്ങളിൽ നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് ഏഴ് പേരും വലയിലായത്.(Plotting against India, 7 American and Ukrainian citizens arrested by NIA)

അമേരിക്കൻ പൗരനായ മാത്യു വാൻഡൈക്കിനെ ഇവിടെ നിന്നാണ് പിടികൂടിയത്. മൂന്ന് യുക്രൈൻ പൗരന്മാരെ ഡൽഹിയിൽ നിന്നും മൂന്ന് പേരെ ലഖ്‌നൗവിൽ നിന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഡൽഹി കോടതിയിൽ ഹാജരാക്കിയ പ്രതികളെക്കുറിച്ച് എൻഐഎ നൽകിയ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.

മ്യാന്മാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദി സംഘടനകൾക്ക് ഇവർ ആയുധ പരിശീലനവും സ്ഫോടനങ്ങൾ നടത്താനുള്ള സാങ്കേതിക സഹായവും നൽകി. ഡ്രോണുകൾ ഉപയോഗിച്ച് സ്ഫോടനം നടത്താനുള്ള പരിശീലനം വിഘടനവാദികൾക്ക് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിലായ അമേരിക്കൻ പൗരൻ മാത്യു വാൻഡൈക്ക് വിഘടനവാദി ഗ്രൂപ്പുകൾക്ക് പരിശീലനം നൽകുന്നതിൽ നേരിട്ട് സഹകരിച്ചതായി എൻഐഎ കോടതിയെ അറിയിച്ചു. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാകുന്ന രീതിയിൽ ഗൂഢാലോചന നടത്തിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി 11 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.