Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeNationalനിതീഷ് കുമാർ രാജ്യസഭയിലേക്ക്?: BJP മുഖ്യമന്ത്രിയെത്തും? ബിഹാറിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു...

നിതീഷ് കുമാർ രാജ്യസഭയിലേക്ക്?: BJP മുഖ്യമന്ത്രിയെത്തും? ബിഹാറിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു | Nitish Kumar

🎙️ Latest Podcast

പട്ന: ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാനൊരുങ്ങുന്നതായി സൂചന. വ്യാഴാഴ്ച അദ്ദേഹം രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ നിന്ന് ഒഴിവുവരുന്ന അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നീക്കം.(Nitish Kumar to be nominated to Rajya Sabha ?)

നിതീഷ് കുമാർ ഒഴിയുന്നതോടെ ബിഹാർ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും. 2025-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ വിജയത്തിന് പിന്നാലെ ബിജെപി ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു.

നിതീഷ് കുമാറിന്റെ ഏക മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കാനോ അല്ലെങ്കിൽ ജെഡിയുവിന്റെ നിർണ്ണായക പദവി ഏൽപ്പിക്കാനോ സാധ്യതയുണ്ട്. പാരമ്പര്യ രാഷ്ട്രീയത്തിന് എന്നും എതിരായിരുന്ന നിതീഷ് കുമാറിന്റെ ഈ മാറ്റം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.