മുംബൈ: സൂചി കുത്തുന്നതിനോടുള്ള ഭയം കാരണം പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുക്കാൻ വിസമ്മതിച്ച ഒൻപത് വയസ്സുകാരിക്ക് ദാരുണാന്ത്യം (Mumbai Girl Rabies Death). മുംബൈയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കാശിഷ് സാഹ്നിയാണ് മരിച്ചത്. ആറ് മാസം മുൻപ് മുത്തശ്ശനോടൊപ്പം നടക്കാൻ പോയപ്പോഴാണ് കാശിഷിനെ തെരുവുനായ മാന്തിയത്.
സംഭവത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇഞ്ചക്ഷൻ എടുക്കാൻ കുട്ടി തയ്യാറായില്ല. കുത്തിവെപ്പിനോടുള്ള കടുത്ത പേടിയെത്തുടർന്ന് കുട്ടി ബഹളം വെച്ചതോടെ കുടുംബം ചികിത്സ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. മാന്തലേറ്റ മുറിവ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണങ്ങിയതോടെ വീട്ടുകാരും ഇത് കാര്യമാക്കിയില്ല. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടിയുടെ ആരോഗ്യനില വഷളാവുകയും ഭക്ഷണവും വെള്ളവും കഴിക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. കണ്ണുകൾ ചുവന്ന നിറമാവുകയും നില അതീവ ഗുരുതരമാവുകയും ചെയ്തതോടെ കുടുംബം ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയുമായി സമ്പർക്കം പുലർത്തിയ കുടുംബാംഗങ്ങളെയും അയൽവാസികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാൻ മുൻസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചു. നായയോ പൂച്ചയോ കടിച്ചാലോ ചെറിയ രീതിയിൽ മാന്തിയാലോ അത് നിസ്സാരമായി കാണരുതെന്നും കൃത്യസമയത്ത് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണമെന്നും ഡോക്ടർമാർ കർശന നിർദ്ദേശം നൽകി.
Summary
A nine-year-old girl in Mumbai, Kashish Sahani, died of rabies six months after being scratched by a stray dog. Terrified of injections, she had refused to take the anti-rabies vaccine at the time of the incident. Her family did not force the treatment as she appeared to recover initially. However, her condition turned critical recently, leading to her death on Monday. Doctors urge the public not to ignore even minor scratches from animals and to complete the necessary vaccination schedule.

