Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalഒരു പ്ലേറ്റ് ഭേൽ പുരി കഴിക്കണം, കൈയിൽ പണമില്ല, റിതികയ്ക്ക് ഭേൽ...

ഒരു പ്ലേറ്റ് ഭേൽ പുരി കഴിക്കണം, കൈയിൽ പണമില്ല, റിതികയ്ക്ക് ഭേൽ പുരി വാങ്ങി നൽകി കുട്ടി; വീഡിയോ | Girl buys Bhel Puri for Influencer

🎙️ Latest Podcast

ദൈവം പലയിടങ്ങളിൽ പല രൂപത്തിലാണ് എത്തുന്നതെന്ന് കേട്ടിട്ടുണ്ട്. അത് പോലെ ഒരു കുഞ്ഞ് കുട്ടിയുടെ രൂപത്തിൽ ഭക്ഷണവുമായാണ് ദൈവത്തിന്റെ കരുണ റിതികയിലേക്ക് എത്തിയത്. ഒരു തെരുവ് പെൺകുട്ടിയും ഒരു സമൂഹ മാധ്യമ ഇൻഫ്ലുൻസറും തമ്മിലുള്ള ഹൃദയസ്പർശിയാ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സമൂഹ മാധ്യമ ഇൻഫ്ലുൻസർ റിതിക ശർമ്മ റോഡരികിലെ ഭേൽ പുരി സ്റ്റാളിനടുത്ത് നിൽക്കുന്നു സമീപത്ത് മുസ്കൻ എന്ന പെൺകുട്ടി ഒരു അഭ്യർത്ഥനയുമായി അവളുടെ അടുത്തേക്ക് വരുന്നതാണ് വീഡിയോ. അഭ്യർത്ഥന മറ്റൊന്നുമല്ല, റിതിക ഒരു പ്ലേറ്റ് ഭേൽ പുരി കഴിക്കണമെന്നതാണ്. (Girl buys Bhel Puri for Influencer)

മുസ്കൻറെ അഭ്യർത്ഥന റിതിക ശർമ്മ നിരസിച്ചു. തന്‍റെ കൈയിൽ ഭേൽ പുരിക്കുള്ള പണമില്ലെന്ന് റിതിക പറയുന്നു. പിന്നലെ തന്‍റെ പാന്‍റിന്‍റെ പോക്കറ്റിൽ നിന്നും കുട്ടി പണമെടുക്കുന്നു. പിന്നാലെ ഭേൽ പുരി വിൽപ്പനക്കാരനോട് റിതികയ്ക്ക് ഭേൽ പുരി കൊടുക്കാൻ ആവശ്യപ്പെടുന്നു. അപ്പോഴും റിതിക വേണ്ടെന്ന് പറയുന്നു. എന്നാൽ കുട്ടി ഭീഷണി മുഴക്കുന്നു. “നീ കഴിച്ചില്ലെങ്കിൽ ഞാന്‍ മരിക്കും. അവളുടെ വാക്കുകൾ വെറും പ്രകടനമായിരുന്നില്ല, അങ്ങേയറ്റം ആത്മാർത്ഥമായിരുന്നു. തന്‍റെ കൈയിലെ തുച്ഛമായ പണം മുടക്കി അവൾ റിതികയ്ക്ക് ഭേൽ പൂരി വാങ്ങി നൽകുന്നു. അവളെ വേദനിപ്പിക്കാതിരിക്കാൻ റിതിക അതിൽ നിന്നും അല്പം കഴിക്കുന്നു. പിന്നാലെ ഇരുവരും കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.

മുസ്കന്‍റെ നിഷ്ക്കളങ്കമായ വാക്കുകൾ റിതികയുടെയും സമൂഹ മാധ്യമ ഉപയോക്താക്കളുടെയും ഹൃദയം കീഴടക്കി. പിന്നാലെ നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. പലരും കണ്ണ് നിറഞ്ഞെന്ന് കുറിച്ചു. പേഴ്സിന്‍റെ വലിപ്പമല്ല മനുഷ്യനെ അളക്കാനുള്ള അളവ് കോലെന്ന് ചിലരെഴുതി. അവൾ കാമറയ്ക്ക് വേണ്ടി സംസാരിച്ചതല്ലെന്നും മറിച്ച് വിശന്നിരിക്കുന്ന ഒരാൾക്ക് ഭക്ഷണം കൊടുക്കണമെന്ന് മാത്രമാണ് ആഗ്രഹിച്ചതെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. തെരുവിന്‍റെ നന്മയാണവൾ എന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. അവളെ കണ്ടെത്തി പഠിപ്പിക്കണമെന്ന് മറ്റൊരാൾ കുറിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.