Description
Digital Voice of Kerala
Saturday, March 7, 2026

Digital Voice of Kerala
HomeNationalബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ പരാതിക്കാരി...

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ | Rahul Mamkootathil

🎙️ Latest Podcast

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിൽ ആദ്യ രാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്.(First complainant moves Supreme Court seeking cancellation of Rahul Mamkootathil’s bail)

ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ ഹൈക്കോടതി കേസിന്റെ ‘മിനി ട്രയൽ’ നടത്തിയെന്നും ഇത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് അന്വേഷണ ഘട്ടത്തിലിരിക്കെ പരാതിക്കാരിക്കെതിരെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ അനുചിതമാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പത്തോളം പേരെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഗർഭച്ഛിദ്രം നടത്താൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും നിലവിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.