മിസോറാമില്‍ ഭൂചലനം; തീവ്രത 6.1 രേഖപ്പെടുത്തി

earth quake
 ഐസ്വാള്‍: മിസോറാമില്‍ ഭൂചലനം അനുഭവപ്പെട്ടു .മിസോറാമിലെ തെന്‍സ്വാളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 6.1 തീവ്രതയാണ് ഈ ഭൂചലനം രേഖപ്പെടുത്തിയത്. നാഷണല്‍ സീസ്മോളജി സെന്‍ററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് .  തെന്‍സ്വാളില്‍ 73 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം എന്നാണ് എന്‍സിഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

Share this story