
അരുണാചൽ പ്രദേശിൽ സ്കൂളിൽ നിന്ന് കണ്ണീരോടെ രക്ഷപെട്ട് ഓടിപ്പോകുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു(school). ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ കുട്ടിയുടെ നാടകീയമായ രക്ഷപ്പെടലിനെ പ്രശംസിച്ചു കൊണ്ട് നെറ്റിസൺസ് രംഗത്തെത്തി. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @cynophile_sonam എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കു വച്ചത്. "ഓരോ അധ്യാപകനും കടന്നുപോകേണ്ട പോരാട്ടം" എന്ന് വീഡിയോയിൽ ഓവർലെ ചെയ്തിരുന്നു.
ദൃശ്യങ്ങളിൽ, ഒരു കുട്ടി കണ്ണീരോടെ സ്കൂളിൽ നിന്ന് തന്റെ ബാഗുമായി ഇറങ്ങി ഓടുന്നത് കാണാം. അധ്യാപകൻ പിന്നാലെ ഓടി കുട്ടിയുടെ വീഡിയോ പകർത്തി. കുട്ടിയെ അനുനയിപ്പിക്കാൻ അധ്യാപകൻ കുട്ടിക്ക് മധുരമുല്ല ലഘു ഭക്ഷണം നൽകുന്നുണ്ട്. അവൻ അത് വാങ്ങിയെങ്കിലും കരച്ചിൽ തുടരുന്നു.അവനെ ശാന്തനാക്കാൻ അധ്യാപകൻ പാടുപെടുന്നുണ്ടെന്ന് ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയും. എന്നാൽ കുട്ടിയുടെ കരച്ചിൽ സോഷ്യൽ മീഡിയ ഉപയോക്‌താക്കളുടെ ഹൃദയങ്ങളെ അലിയിപ്പിച്ചു. നിരവധി പ്രതികരണങ്ങളാണ് ദൃശ്യങ്ങൾക്ക് താഴെ വന്നത്. ഈ വീഡിയോയ്ക്ക് ഏകദേശം 4 ലക്ഷത്തിലധികം ലൈക്കുകളും 2,000-ത്തിലധികം കമന്റുകളും പത്ത് ലക്ഷത്തിലധികം കാഴ്ചയും ലഭിച്ചു.