Times Kerala

‘കുര്‍ക്കുറെ’ വാങ്ങിയില്ല: ഭർത്താവിനെ ഉപേക്ഷിച്ച്‌ യുവതി

 
‘കുര്‍ക്കുറെ’ വാങ്ങിയില്ല: ഭർത്താവിനെ ഉപേക്ഷിച്ച്‌ യുവതി
ലക്‌നൗ: കുർക്കുറെ വാങ്ങാൻ മറന്നുപോയ ഭർത്താവിനെ യുവതി ഉപേക്ഷിച്ചു. ആഗ്ര സ്വദേശിനിയാണ് കുർക്കുറെയുടെ പേരില്‍ ഭർത്താവിനെ ഉപേക്ഷിച്ച്‌ വീട്ടിൽനിന്നും ഇറങ്ങിയത്. ഒരു വര്ഷം മുൻപായിരുന്നു ഇവർ വിവാഹിതരാകുന്നത്.
വിവാഹം കഴിഞ്ഞത് മുതല്‍ എല്ലാ ദിവസവും യുവതി ഭർത്താവിനോട് കുർക്കുറേ വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു. സ്ഥിരമായി ഭാര്യ കുർക്കുറേ കഴിക്കുന്നതില്‍ ഭർത്താവിന് എതിർപ്പായിരുന്നു. കഴിഞ്ഞ ദിവസം ഭർത്താവ് കുർക്കുറെ വാങ്ങാതെ വീട്ടില്‍ എത്തിയതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കം ഉണ്ടായി. പിന്നാലെ യുവതി ഭർത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോക്കുകയായിരുന്നു. തുടർന്ന് ഇരുവരും പൊലീസിനെ സമീപിക്കുകയായിരുന്നു.
ഭർത്താവ് മർദ്ദിച്ചതിനെ തുടർന്നാണ് താൻ വീടുവിട്ടിറങ്ങിയതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ, ഭാര്യ അമിതമായി കുർക്കുറെ കഴിക്കുന്നതിനെ പറ്റി പറഞ്ഞാണ് തമ്മില്‍ വഴക്കുണ്ടായതെന്ന് യുവാവ് പൊലീസിനെ ധരിപ്പിച്ചു. 

Related Topics

Share this story