പുതിയൊരു നഗരത്തിലേക്ക് താമസം മാറുന്നത് പലപ്പോഴും ആശയക്കുഴപ്പവും സമ്മർദ്ദവും നിറഞ്ഞ ഒന്നാണ്. പ്രത്യേകിച്ച് ബെംഗളൂരു പോലുള്ള തിരക്കേറിയ നഗരങ്ങളിലേക്ക് എത്തുന്ന തുടക്കക്കാർക്കായി പ്രായോഗികമായ ഒരു ’30 ദിവസത്തെ പ്ലാൻ’ പങ്കുവെച്ചിരിക്കുകയാണ് പ്രിയങ്ക മൊണ്ടൽ എന്ന യുവതി (Bengaluru 30 Day Plan for Newcomers). ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ ബെംഗളൂരുവിലെ ജീവിതം ആസ്വാദ്യകരമാക്കാം എന്ന സന്ദേശമാണ് ഈ വീഡിയോ നൽകുന്നത്.
പ്രിയങ്ക നിർദ്ദേശിക്കുന്ന 30 ദിവസത്തെ പ്ലാനിലെ ആദ്യ ഘട്ടം താമസസൗകര്യം കണ്ടെത്തുക എന്നതാണ്. എത്തിയ ഉടനെ തന്നെ മികച്ച വീട് കണ്ടെത്താൻ ധൃതി കാണിക്കരുതെന്ന് ഇവർ നിർദ്ദേശിക്കുന്നു. പകരം ഹോസ്റ്റലുകളോ പിജികളോ പോലുള്ള താൽക്കാലിക താമസ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നഗരവുമായി പൊരുത്തപ്പെടാൻ ശ്രമിക്കണം. രണ്ടാം ആഴ്ചയിൽ യാത്രാസൗകര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. ബെംഗളൂരുവിലെ പ്രധാന വെല്ലുവിളി ഗതാഗതക്കുരുക്കായതിനാൽ, ജോലിസ്ഥലത്തേക്കും മറ്റുമുള്ള യാത്രാസമയത്തെക്കുറിച്ച് ഈ ഘട്ടത്തിൽ വ്യക്തമായ ധാരണയുണ്ടാക്കിയെടുക്കണം.
മൂന്നാം ആഴ്ചയിൽ ചിട്ടയായ ഒരു ജീവിതശൈലി കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഭക്ഷണക്രമം, പലചരക്ക് സാധനങ്ങൾ വാങ്ങൽ, മറ്റ് വീട്ടുജോലികൾ എന്നിവയ്ക്കായി കൃത്യമായ ഒരു ദിനചര്യ ഉണ്ടാക്കിയെടുത്തില്ലെങ്കിൽ മാസാവസാനം എല്ലാം കൂടി താറുമാറാകാൻ സാധ്യതയുണ്ടെന്ന് പ്രിയങ്ക മുന്നറിയിപ്പ് നൽകുന്നു. അവസാന വാരത്തിൽ നഗരം ചുറ്റിക്കാണാനും പുതിയ ആളുകളുമായി ബന്ധപ്പെടാനും സമയം കണ്ടെത്തണം. എങ്കിൽ മാത്രമേ ബെംഗളൂരു സ്വന്തം വീട് പോലെ തോന്നുകയുള്ളൂവെന്നും ഇവർ പറയുന്നു. ബെംഗളൂരുവിൽ പുതുതായി എത്തിയ പലരും ഈ പ്ലാൻ ‘പെർഫെക്റ്റ്’ ആണെന്നാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.
View this post on Instagram

