സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; മലയാളിക്ക് പരംവിശിഷ്ട സേവാ മെഡൽ
Wed, 25 Jan 2023

ന്യൂഡൽഹി: സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 412 പേപേരാണ് പുരസ്‌ക്കാരത്തിന് അർഹരായിട്ടുള്ളത്. ആറു പേർക്കാണ് കീർത്തി ചക്ര. മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉള്‍പ്പെടെ 29 പേർ പരംവിശിഷ്ട സേവാ മെഡലിനും 52 പേർ അതി വിശിഷ്ട സേവാ മെഡലിനും അർഹരായി. അസം റൈഫിൾസ് മേധാവിയാണ് പ്രദീപ് ചന്ദ്രൻ. മരണാനന്തരം ഉൾപ്പെടെ 15 പേർക്കാണ് ശൗര്യ ചക്ര. 126 പേർ വിശിഷ്ട സേവാ മെഡലിനും അർഹരായിട്ടുണ്ട്. ഒരാൾ നാവിക സേനാ മെഡലിനും 10 പേർ യുദ്ധ സേവാ മെഡലിനും അർഹരായി.