ഖാദി സ്റ്റോക്ക് ക്ലിയറൻസ് മേള | Khadi Stock Clearance Fair

ഖാദി സ്റ്റോക്ക് ക്ലിയറൻസ് മേള | Khadi Stock Clearance Fair
Published on

കോട്ടയം :  കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സ്റ്റോക്ക് ക്ലിയറൻസ് മേള ഡിസംബർ ഒൻപതു മുതൽ 14 വരെ നടക്കും (Khadi Stock Clearance Fair). മേളയുടെ ഉദ്ഘാടനം കോട്ടയം ബേക്കർ ജംക്ഷനിലുളള സി.എസ്.ഐ കോംപ്ലക്‌സ് ലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഡിസംബർ ഒൻപതിന് ഖാദിബോർഡംഗം രമേഷ് ബാബു നിർവഹിക്കും. നഗരസഭാംഗം സിൻസി പാറയിൽ ആദ്യവിൽപന നിർവഹിക്കും.
മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 50%വരെ പ്രത്യേക ഡിസ്‌കൗണ്ടും കൂടാതെ 20% വരെ സർക്കാർ റിബേറ്റും ലഭിക്കും . ഖാദി ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്‌സ്, ബേക്കർ ജംഗഷ്ൻ, കോട്ടയം ഫോൺ-04812560587, റവന്യൂ ടവർ, ചങ്ങനാശേരി ഫോൺ-0481 2423823, ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്,ഏറ്റുമാനൂർ ഫോൺ-04812535120, കാരമൽ ഷോപ്പിംഗ് കോംപ്ലക്‌സ്, വൈക്കം ഫോൺ-04829233508 തുടങ്ങിയ വിൽപന കേന്ദ്രങ്ങളിൽ ഈ ആനൂകൂല്യം ലഭ്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com