
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു (Kerala by-election ). രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഒൻപത് ഓടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ആര് വാഴും ആര് വീഴും വ്യക്തതയുണ്ടാകും. അതേസമയം , പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ ചേലക്കരയിൽ LDF മുന്നിൽ നിക്കുന്നതായി റിപ്പോർട്ട്.
ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മുന്‍ തിരഞ്ഞെടുപ്പില്‍ 77.40 ശതമാനം വോട്ടാണ് ഇവിടെ രേഖപ്പെടുത്തിയത്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എന്‍ കെ സുധീറും മത്സരരംഗത്തുണ്ടായിരുന്നു.