
മലപ്പുറം: ജില്ലയിലെ നിലമ്പൂരില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. കരുളായി സ്വദേശി ജംഷീറലിക്കാണ് പരിക്കേറ്റത്.ബുധനാഴ്ച നിലമ്പൂര്‍ കളുളായിയിലാണ് സംഭവം.കാട്ടില്‍ കൂണ് പറിക്കാന്‍ പോയപ്പോഴാണ് ജംഷീറലിയെ കരടി ആക്രമിച്ചത്. പരിക്കേറ്റ ജംഷീറലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട് .