Youth Congress leader's offerings in temple and church for Rahul Mamkootathil

രാഹുൽ മാങ്കൂട്ടത്തിലിനായി ശത്രുസംഹാര പൂജയും കുർബാനയും: വഴിപാടുകളുമായി യൂത്ത് കോൺഗ്രസ് നേതാവ് | Rahul Mamkootathil

ക്ഷേത്രത്തിൽ പൂജ, പള്ളിയിൽ കുർബാന
Published on

പത്തനംതിട്ട: ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതിസന്ധികൾ മാറാനായി ക്ഷേത്രത്തിൽ പൂജയും പള്ളിയിൽ പ്രാർത്ഥനയുമായി യൂത്ത് കോൺഗ്രസ് നേതാവ്. സംഘടനയുടെ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളമാണ് രാഹുലിനായി പ്രത്യേക വഴിപാടുകൾ നടത്തിയത്.(Youth Congress leader's offerings in temple and church for Rahul Mamkootathil)

നന്നൂർ ദേവി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും ഭാഗ്യസൂക്താർച്ചനയും റെജോ നടത്തി. ഇതിനുപുറമെ പുതുപ്പള്ളി പള്ളിയിൽ മൂന്നിന്മേൽ കുർബാനയും അദ്ദേഹം രാഹുലിനായി അർപ്പിച്ചു. വളർന്നുവരുന്ന ഒരു നേതാവിനെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും രാഷ്ട്രീയപരമല്ല, വ്യക്തിപരമായ താൽപ്പര്യപ്രകാരമാണ് താൻ ഈ പ്രാർത്ഥനകൾ നടത്തിയതെന്നും റെജോ വള്ളംകുളം വ്യക്തമാക്കി.

മൂന്നാമത്തെ ബലാത്സംഗ കേസിൽ കൂടി അറസ്റ്റിലായതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം തെറിക്കുമോ എന്ന ചർച്ചകൾ സജീവമാണ്. എന്നാൽ അയോഗ്യതാ നടപടികൾ അത്ര എളുപ്പമാകില്ലെന്നാണ് വിവരം. എംഎൽഎയെ അയോഗ്യനാക്കുന്ന കാര്യത്തിൽ നിയമസഭാ സെക്രട്ടറിയേറ്റിന് ലഭിക്കുന്ന നിയമോപദേശം നിർണ്ണായകമാകും.

Times Kerala
timeskerala.com