കണ്ണൂര്‍ : കണ്ണൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. കണ്ണൂര്‍ ചെറുപുഴ സ്വദേശി കെപി റബീനാണ് അറസ്റ്റിലായത്. കഴിഞ്ഞ നാല് വർഷമായി ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
നിരവധി ലഹരികേസുകളിൽ പ്രതിയാണ് റബീസ് എന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. തുടര്‍ന്നാണ് റബീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.