കോട്ടയം: വൈറൽ താരം മൊണാലിസയുടെയും ഫർമാൻ ഖാന്റെയും വിവാഹത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തതിനെ പരിഹസിച്ച് പി.സി. ജോർജ്. കേരള കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്നും മാര്യേജ് ബ്യൂറോയിലേക്കാണ് വളരുന്നതെന്ന് അദ്ദേഹം കുറിച്ചു.(You should also let that Rahul to marry, PC George to MV Govindan)
ശിവൻകുട്ടിയും ഗോവിന്ദനും റഹീമും കല്യാണം നടത്തി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞു. വേടന്റെ വരെ നടത്തിയ സ്ഥിതിക്ക് നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്, എന്ന് പി.സി. ജോർജ് കുറിച്ചു. ഇവിടെ താൻ ഉദ്ദേശിച്ചത് രാഹുൽ ഗാന്ധിയെയല്ലെന്നും പാലക്കാട് എം.എൽ.എ രാഹുലിനെയാണെന്നും അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. “ചെറുക്കൻ നന്നാവട്ടെ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡോർ സ്വദേശിയായ മൊണാലിസ ഭോസ്‌ലെയും ഉത്തർപ്രദേശുകാരനായ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെ കേരളത്തിൽ ഷൂട്ടിംഗിനെത്തിയ ഇവർ പോലീസിൽ അഭയം തേടുകയായിരുന്നു.

