
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന യോഗ കോഴ്സ് രണ്ടാം ബാച്ചിന്റെ പ്രവേശനതീയതി സെപ്റ്റംബർ 10 വരെ പിഴയില്ലാതെയും 100 രൂപ പിഴയോടെ സെപ്റ്റംബർ 23 വരെയും ദീർഘിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.