കേരളത്തിലെ പ്രവാസികളുടെ ‘ഇഷ്ട ബാങ്ക്’ ആകാന്‍ ലക്ഷ്യമിട്ട് യെസ് ബാങ്ക് | Yes Bank

കേരളത്തിലെ പ്രവാസികളുടെ ‘ഇഷ്ട ബാങ്ക്’ ആകാന്‍ ലക്ഷ്യമിട്ട് യെസ് ബാങ്ക് | Yes Bank
Published on

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നായ യെസ് ബാങ്ക് കേരളത്തിലെ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുടെയും പ്രവാസി സമൂഹത്തിന്‍റെയും "ഇഷ്ട ബാങ്ക്" ആയി കേരളത്തില്‍ സാന്നിദ്ധ്യം വിപുലീകരിക്കാന്‍ ലക്ഷ്യമിടുന്നു (Yes Bank ).

3.5 ദശലക്ഷത്തിലധികം പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന ഇടപാടുകാര്‍ക്ക് യെസ് ബാങ്കിന്‍റെ പതാകവാഹക ബാങ്കിങ് പദ്ധതികളായ യെസ് ഫസ്റ്റ്, യെസ് ഫസ്റ്റ് ബിസിനസ് വ്യക്തിപരവും ബിസിനസ്സ് ആവശ്യങ്ങള്‍ക്കുമായി വ്യക്തിഗത വെല്‍ത്ത് മാനേജ്മെന്‍റിന്‍റെയും ബാങ്കിങ് സേവനങ്ങളുടെയും ഒരു നീണ്ടനിര തന്നെ ലഭ്യമാക്കുന്നു.

യെസ് ബാങ്കിന്‍റെ സമഗ്രമായ സേവനങ്ങളും ഡിജിറ്റല്‍ ബാങ്കിങ് സൊല്യൂഷനുകളും പ്രയോജനപ്പെടുത്തി കേരളത്തിന്‍റെ വളര്‍ന്നു വരുന്ന സാമ്പത്തിക അവശ്യങ്ങളുമായും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ശ്രമങ്ങളുമായും ബാങ്കിന്‍റെ തന്ത്രപരമായ നീക്കം ഒത്തുപോകുന്നു.

യെസ് ഫസ്റ്റ് പദ്ധതി സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കായി അനുയോജ്യമായ പ്രീമിയം ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നു;

ډ ഒരു ഗോള്‍ഫ് പ്രോഗ്രാം (4 കോംപ്ലിമെന്‍ററി റൗണ്ടുകളും 12 ലെസന്‍സും പ്രതിവര്‍ഷം) പോലെയുള്ള ആനുകൂല്യങ്ങളുമായുള്ള കോംപ്ലിമെന്‍ററി യെസ് ഫസ്റ്റ് ഡെബിറ്റ് കാര്‍ഡ്

ډ അന്താരാഷ്ട്ര ഇടപാടുകളില്‍ സീറോ ക്രോസ്-കറന്‍സി മാര്‍ക്ക്അപ്പ്

ډ ഒരു കോടി രൂപ വരെയുള്ള വിമാന അപകട ഇന്‍ഷുറന്‍സും 25,000 രൂപയുടെ പര്‍ച്ചേസ് പരിരക്ഷയും ഉള്‍പ്പെടെയുള്ള സമഗ്ര ഇന്‍ഷുറന്‍സ് കവറേജ്

ډ പുതിയ ഡെബിറ്റ് കാര്‍ഡ് ആക്ടിവേഷനുകള്‍ക്കുള്ള 500 യെസ് റിവാര്‍ഡ്സ് പോയിന്‍റുകളും ഡീമാറ്റ് അക്കൗണ്ടിന് ആജീവനാന്ത ഫീസ് ഒഴിവാക്കലും ഉള്‍പ്പെടെയുള്ള എക്സ്ക്ലൂസീവ് റിവാര്‍ഡുകള്‍

ബിസിനസ്സ് ഉടമകള്‍ക്കായി യെസ് ഫസ്റ്റ് ബിസിനസ്സ് ഉള്‍പ്പെടെയുള്ള ബിസിനസ്സ് വളര്‍ച്ചയ്ക്കായുള്ള സേവനങ്ങളുടെ ഒരു നീണ്ടനിര ലഭ്യമാക്കുന്നു:

ډ ഇടപാടുകളുടെ മുന്‍ഗണനാ നിരക്കും പ്രവര്‍ത്തന മൂലധന വായ്പകളില്‍ ഫീസ് ഇളവും

ډ 19 കറന്‍സികളില്‍ ഗ്ലോബല്‍ റെമിറ്റന്‍സ് സേവനങ്ങള്‍

ډ 1.5 കോടി രൂപ വരെയുള്ള വിറ്റുവരവില്‍ ബ്രോക്കറേജില്ലാത്ത കോംപ്ലിമെന്‍ററി ട്രേഡിംഗ് അക്കൗണ്ട്

ډ എല്ലാ ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കും ബാങ്കിങ് പ്രൊഫഷണലുകളുടെ വിദഗ്ദ്ധ സേവനം

കേരളത്തിലെ പ്രവാസികള്‍ക്കും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുമായ ഉപഭോക്താക്കള്‍ക്കും തടസ്സമില്ലാത്തതും സുരക്ഷിതവുമായ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഐറിസ് ആപ്പ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ യെസ് ബാങ്ക് പുതുക്കി. എപ്പോള്‍ വേണമെങ്കിലും എവിടെയും തങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കാനായി ഈ പ്ലാറ്റ്ഫോമുകള്‍ വിപുലമായ ബാങ്കിങ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു.

ഡിജിറ്റല്‍ സൗകര്യങ്ങള്‍ക്ക് പുറമേ കൂടുതല്‍ സങ്കീര്‍ണ്ണമായ നിക്ഷേപ പരിഹാരങ്ങള്‍ക്കായി അടിസ്ഥാന എന്‍ആര്‍ഇ (നോണ്‍ റസിഡന്‍റ് എക്സ്റ്റേണല്‍), എന്‍ആര്‍ഒ (നോണ്‍ റസിഡന്‍റ് ഓര്‍ഡിനറി) സേവിങ്സ് അക്കൗണ്ടുകള്‍, ഫിക്സഡ് ഡിപ്പോസിറ്റുകള്‍, എഫ്സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങള്‍ (വിദേശ കറന്‍സി നോണ്‍ റസിഡന്‍റ് ബാങ്ക്) തുടങ്ങി വൈവിധ്യമാര്‍ന്ന എന്‍ആര്‍ഐ സേവനങ്ങള്‍ യെസ് ബാങ്ക് ലഭ്യമാക്കുന്നു.

പ്രവാസികള്‍ക്ക് ഇന്ത്യന്‍ സ്റ്റോക്കുകളിലും ബോണ്ടുകളിലും നിക്ഷേപം നടത്താന്‍ അനുവദിക്കുന്ന പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്‍റ് സ്കീമും അനുകൂലമായ വിനിമയ നിരക്കുകള്‍ പ്രയോജനപ്പെടുത്തി രൂപയുടെ മൂല്യമുള്ള നിക്ഷേപങ്ങളില്‍ മെച്ചപ്പെട്ട വരുമാനം നല്‍കുന്ന സേവനമായ പ്രീമിയം റുപ്പി പ്ലാനും ഇതില്‍ ഉള്‍പ്പെടുന്നു. പ്രവാസികളെ അവരുടെ പോര്‍ട്ട്ഫോളിയോകള്‍ വൈവിധ്യവത്കരിക്കാനും ഇന്ത്യന്‍ രൂപയിലും വിദേശ കറന്‍സികളിലും ആകര്‍ഷകമായ വരുമാനം നേടാന്‍ സഹായിക്കാനായി യെസ് ബാങ്കിന്‍റെ ഐബിയു-ജിഐഎഫ്ടി സിറ്റി ബ്രാഞ്ച് വഴി വിദേശ കറന്‍സി സേവിങ്സ് അക്കൗണ്ടുകളും ലഭ്യമാക്കുന്നു.

ബാങ്കിങ് സേവനങ്ങളെക്കാളും അപ്പുറമാണ് കേരളത്തിലെ യെസ് ബാങ്കിന്‍റെ വിപുലീകരണം. നൂതന സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുകയും കേരളത്തിന്‍റെ വികസനത്തിന് പ്രവാസി സമൂഹത്തിന്‍റെ സംഭാവനകളെ പിന്തുണച്ചും സംസ്ഥാനത്തിന്‍റെ സാമ്പത്തിക ലക്ഷ്യങ്ങളുമായി ബാങ്കിന്‍റെ വളര്‍ച്ചയെ ഒത്തുചേര്‍ക്കുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്. പ്രാദേശിക വൈദഗ്ധ്യവും ആഗോള സാമ്പത്തിക അവസരങ്ങളും കൂട്ടിച്ചേര്‍ത്ത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗത്ത് നിര്‍ണായക പങ്ക് വഹിക്കാന്‍ യെസ് ബാങ്ക് തയ്യാറാണ്.

Related Stories

No stories found.
Times Kerala
timeskerala.com