Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaഎഴുത്തുകാരൻ VS അനിൽകുമാറിൻ്റെ വീടിന് മുന്നിൽ റീത്ത് | VS Anilkumar

എഴുത്തുകാരൻ VS അനിൽകുമാറിൻ്റെ വീടിന് മുന്നിൽ റീത്ത് | VS Anilkumar

🎙️ Latest Podcast

കണ്ണൂർ: പ്രമുഖ എഴുത്തുകാരനും സാമൂഹിക വിമർശകനുമായ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. കണ്ണപുരത്തെ ‘മരുതം’ എന്ന വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Wreath in front of writer VS Anilkumar’s house)

സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. വി. കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയത് അനിൽകുമാർ ആയിരുന്നു. പുസ്തക പ്രകാശന ചടങ്ങിൽ സി.പി.എമ്മിനെതിരെ അനിൽകുമാർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. പുസ്തക പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങളല്ലാതെ വ്യക്തിപരമായോ അല്ലാതെയോ ആർക്കും വിരോധമുണ്ടാകേണ്ട സാഹചര്യമില്ലെന്നാണ് വിവരം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.