യുവതിയെ പീഡിപ്പിച്ച് ദൃശ്യം സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കി ; പ്രതി അറസ്റ്റിൽ |sexual assault

കക്കയങ്ങാട് സുജന നിവാസില്‍ സജീഷി(32)നെയാണ് അറസ്റ്റിലായത്.
arrest
Published on

കോഴിക്കോട് : യുവതിയെ പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുത്ത കേസില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റിൽ. കക്കയങ്ങാട് സുജന നിവാസില്‍ സജീഷി(32)നെയാണ് അറസ്റ്റിലായത്. ഇടുക്കി സ്വദേശിനിയായ യുവതിയുമായി ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ ബന്ധം സ്ഥാപിച്ചത്.

മലപ്പുറം പരപ്പനങ്ങാടിയിലെ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്ന യുവതിയെ ഇയാള്‍ 2021 ഏപ്രിലില്‍ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയും പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചത്.യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയിരുന്നു. ഇത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2023ല്‍ വീണ്ടും പീഡനം തുടർന്നു.

പെണ്‍കുട്ടിക്ക് വന്ന വിവാഹാലോചന ഈ നഗ്നദൃശ്യങ്ങള്‍ കാണിച്ച് മുടക്കിയതായും സമൂഹമാധ്യമങ്ങളിലൂടെ അവ സുഹൃത്തുക്കള്‍ക്ക് പ്രതി അയച്ചുനല്‍കിയെന്നും യുവതി നൽകിയ പരാതിയില്‍ പറയുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com