കോഴിക്കോട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ.കോട്ടൂളി സ്വദേശി പുതിയാറമ്പത്ത് വീട്ടിൽ സുബീഷിനെ (26) പൊലീസ് സംഘം അറസ്റ്റ് ചെയ്തു. 2018 മുതൽ പുതിയറ സ്വദേശിനിയുമായി സൗഹൃദത്തിലായിരുന്നു പ്രതി സുബീഷ്.
യുവതിയുമായി പ്രതി 2023 ജൂലൈയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് അടുത്തുള്ള ലോഡ്ജിലും സെപ്റ്റംബറിൽ കോഴിക്കോട് വളയനാട് ദേവി ക്ഷേത്രത്തിന് അടുത്തുള്ള ലോഡ്ജിലും 2024 ഓഗസ്റ്റിൽ കോഴിക്കോട് ബീച്ചിൽ ഉള്ള ലോഡ്ജിലും എത്തിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
ഗർഭിണിയായ യുവതിയെ നിർബന്ധപൂർവം ഗുളിക നൽകി ഗർഭം അലസിപ്പിച്ച ശേഷം പൊതുസ്ഥലത്ത് വച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.