Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeKerala'തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണി, ഇടത് ഭരണത്തിന്...

‘തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണി, ഇടത് ഭരണത്തിന് അന്ത്യം കുറിക്കും’: K സുധാകരൻ | LDF

🎙️ Latest Podcast

കണ്ണൂർ: തന്റെ അഭിമുഖത്തിലെ വാക്കുകൾ യഥാർത്ഥ അർത്ഥത്തിൽ നിന്ന് മാറ്റി സെൻസേഷണൽ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. സത്യം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. (Will put an end to the LDF rule, says K Sudhakaran)

പത്ത് വർഷത്തെ പിണറായി ഭരണം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നും പ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും സുധാകരൻ നിർദ്ദേശിച്ചു. അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും നിറഞ്ഞ പിണറായി ഭരണത്തിന് ഈ തിരഞ്ഞെടുപ്പോടെ അന്ത്യമാകും. അമിത ആത്മവിശ്വാസം കാരണം പ്രവർത്തനങ്ങളിൽ അലസത കാണിക്കരുത്. കഴിഞ്ഞ കാലങ്ങളിലെ തിരിച്ചടികൾ ഒരു പാഠമാകണം. ഓരോ വീടുകളിലും എത്തി ജനവിശ്വാസം നേടിയെടുക്കണം. ഐക്യത്തോടെ മുന്നോട്ട് നീങ്ങിയാൽ വിജയം ഉറപ്പാണെന്നും അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.