തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും ; പി വി അൻവർ |PV Anvar

ആൾദൈവങ്ങളെ തെരഞ്ഞ് നടന്ന് മന്ത്രിമാർ കെട്ടിപ്പിടിക്കുന്നു.
p v anvar
Updated on

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​വി.​അ​ൻ​വ​ർ. പിണറായി വിജയൻ കേരളത്തെ ദുരന്തത്തിലേക്ക് തള്ളി വിടുന്നു.മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ​വേ​ണ്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തു​ക​യാ​ണെന്ന് അൻവർ കുറ്റപ്പെടുത്തി.

ആൾദൈവങ്ങളെ തെരഞ്ഞ് നടന്ന് മന്ത്രിമാർ കെട്ടിപ്പിടിക്കുന്നു. ഇത് മോശപ്പെട്ട തെരഞ്ഞെടുപ്പിലേക്ക്, വർഗീയ ചേരിതിരിവിലേക്ക് എത്തുന്നു. അധികാരത്തിന് വേണ്ടി തരം താഴാവുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്നു.കേന്ദ്ര ബിജെപി നേതൃത്വത്തിൻ്റെ പദ്ധതി നടപ്പിലാക്കാൻ ആണ് രാജീവ് ചന്ദ്രശേഖരൻ അധ്യക്ഷൻ ആയത്. ബി​ജെ​പി‌‌​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ മു​ഖ്യ​മ​ന്ത്രി​ക്കു​ണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ അ​ടി​വേ​ര് വെ​ട്ടാ​ൻ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം പി​ണ​റാ​യി​യെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.

യു​ഡി​എ​ഫു​മാ​യി ഇ​തു​വ​രെ ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ത​നി​ച്ച് മ​ത്സ​രി​ക്കും.പ്രാദേശിക തലത്തിൽ അനൗപചാരിക ചർച്ചകൾ നടന്നേക്കാം. പരമാവധി സ്ഥലത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com