Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaA പത്മകുമാർ CPMൽ നിന്ന് പുറത്തേക്കോ?: പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി, വിശദീകരണം...

A പത്മകുമാർ CPMൽ നിന്ന് പുറത്തേക്കോ?: പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി, വിശദീകരണം തേടി നോട്ടീസ് | A Padmakumar

🎙️ Latest Podcast

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ സി.പി.എം നടപടി ശക്തമാക്കുന്നു. പാർട്ടിക്ക് വലിയ രീതിയിലുള്ള അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് സി.പി.എം ജില്ലാ നേതൃത്വം നോട്ടീസ് നൽകി.(Will A Padmakumar be made to leave CPM? Notice sought)

സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശപ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതോടെ പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന സൂചനകൾ ശക്തമായി. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു.

105 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് പത്മകുമാറിന് ജാമ്യം ലഭിച്ചത്. ശബരിമലയിലെ വാതിൽപാളി നിർമ്മാണം, ദ്വാരപാലക ശില്പ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളിൽ കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് നടന്ന് 90 ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തതിനാലാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.