പത്തനംതിട്ട: കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തി. മാനേജരുടെ മേശയ്ക്ക് അടിയിൽ നിന്നാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്.(Widespread irregularities found in Vigilance inspection at BEVCO outlet )
കുറഞ്ഞ വിലയുള്ള മദ്യം കൂടിയ വിലയ്ക്ക് വിൽക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്. തട്ടിപ്പ് മറച്ചുവെക്കുന്നതിനായി ജീവനക്കാർ ബില്ലുകൾ പൂഴ്ത്തിയെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. ഉപഭോക്താക്കൾക്ക് നൽകാതെ പൂഴ്ത്തിവെച്ച നിരവധി ബില്ലുകൾ വിജിലൻസ് പിടിച്ചെടുത്തു.
മാനേജരുടെ മേശക്കടിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തുകയും ചെയ്തു. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധന അടക്കം വിശദമായ അന്വേഷണം നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.