കൊച്ചി : പിഎം ശ്രീ നടപ്പാക്കാന്‍ മുഖ്യമന്ത്രിയെ ആരാണ് ബ്ലാക്ക് മെയില്‍ ചെയ്തതെന്ന് അറിയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ഇതിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്.മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയേയും അമിത്ഷായേയും കണ്ടത് 10-ാം തീയതി. പിഎം ശ്രീ ഒപ്പിട്ടത് 16-ാം തീയതി. ഈ സാഹചര്യത്തില്‍ 10ന് ഡല്‍ഹിയില്‍ എന്ത് സംഭവിച്ചെന്ന് മുഖ്യമന്ത്രി പറയണം.
22-ാം തീയതി മന്ത്രിസഭാ യോഗത്തില്‍ സിപിഐ എതിര്‍ത്തപ്പോള്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മിണ്ടാതിരുന്നു. ഒപ്പമുള്ള മന്ത്രിമാരോടു പോലും കള്ളത്തരം കാണിച്ചത്.സപിഎം നയം കീഴ്മേല്‍ മറിഞ്ഞത് 10നു ശേഷമാണ്. എം.എ. ബേബി പോലും ഇത് അറിഞ്ഞില്ല.
സിതാറാം യെച്ചൂരി ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ നടക്കുമായിരുന്നോ. എം.എ. ബേബി വിധേയനാണ്. സംസ്ഥാന ഘടകം തീരുമാനിക്കും എന്നാണ് ബേബി പറയുന്നത്. അങ്ങനെയെങ്കില്‍ സിപിഎം ദേശീയ നേതൃത്വത്തിന് ഈ വിഷയത്തില്‍ ഒരുനയമില്ലേയെന്നും സതീശന് ചോദിച്ചു.