Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaനിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും; ശശി തരൂരിന്റെ വീട്ടിലെത്തി കണ്ട് സതീശൻ...

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും; ശശി തരൂരിന്റെ വീട്ടിലെത്തി കണ്ട് സതീശൻ | V D Satheesan Meets Shashi Tharoor

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് ജാഥ അടുത്ത മാസം ആറിന് ആരംഭിക്കാനിരിക്കെ, ശശി തരൂർ എംപിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി ( V D Satheesan Meets Shashi Tharoor). തിരുവനന്തപുരത്തെ തരൂരിന്റെ വസതിയിലെത്തിയായിരുന്നു സതീശന്റെ സന്ദർശനം. ഡൽഹിയിൽ കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തി ഭിന്നതകൾ പരിഹരിച്ച ശേഷം നാട്ടിലെത്തിയ തരൂർ, തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും പ്രചാരണ പരിപാടികളിലും താൻ സജീവമായി മുന്നിലുണ്ടാകുമെന്ന് സതീശന് ഉറപ്പുനൽകി.

പാർലമെന്റ് സമ്മേളനത്തിന് ശേഷം യുഡിഎഫിന്റെ പ്രചാരണ ജാഥകളിൽ തരൂർ പങ്കാളിയാകും. തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിൽ തരൂർ നിർണ്ണായക പങ്കുവഹിക്കുമെന്നും അദ്ദേഹത്തിന്റെ വൈദഗ്ധ്യം പാർട്ടിക്ക് വലിയ മുതൽക്കൂട്ടാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ശശി തരൂർ കോൺഗ്രസിന്റെ അഭിമാനമാണെന്നും തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ അദ്ദേഹം സജീവമായി രംഗത്തുണ്ടാകുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

 Summary

Leader of the Opposition V.D. Satheesan met Shashi Tharoor MP at his residence to discuss strategies for the upcoming Assembly elections. Tharoor confirmed his active participation in the UDF campaign and will play a key role in drafting the party’s election manifesto following his recent talks with the Congress central leadership.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.