വയനാട് ദുരന്തം: കേരള ബാങ്ക് ജീവനക്കാർ 5.25 കോടി രൂപ നൽകി

വയനാട് ദുരന്തം: കേരള ബാങ്ക് ജീവനക്കാർ 5.25 കോടി രൂപ നൽകി
Published on

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്കിലെ ജീവനക്കാർ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.

കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം ചാക്കോ, കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി കെ.ടി. അനിൽകുമാർ, കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എസ്. ശ്യാംകുമാർ എന്നിവരും സന്നിഹിതരായിരുന്നു.

കേരള ബാങ്കിലെ ജീവനക്കാർ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനമെടുക്കുകയും ജീവനക്കാരുടെ സംഘടനകൾ ഇതിനെ പിന്തുണയും ചെയ്തതിനെ തുടർന്നാണ് ചെക്ക് കൈമാറിയത്.

കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജൂലൈ 30ന് തന്നെ നൽകിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com