
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് 6 വർഷം തടവും 12000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി(sexual assault). കമ്പളക്കാട്, കണിയാമ്പറ്റ ചിറ്റൂര്‍ ഉന്നതിയിലെ സിജിത്ത് എന്ന ചാമൂട്ടന്‍(23) നെയാണ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ആണ് പോക്‌സോ നിയമ പ്രകാരം പ്രതിക്ക് ശിക്ഷ വിധിച്ചത്. 2023 ജനുവരിയിൽ, സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിക്കുനേരെ പ്രതി ലൈംഗികാതിക്രമ ശ്രമം നടത്തുകയായിരുന്നു.
സംഭവത്തിൽ കമ്പളക്കാട് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്. അനൂപ് പ്രതിയെ പിടികൂടുകയും കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.