തൃശൂർ : പോലീസിൻ്റെ കസ്റ്റഡി മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡൻ്റ് വി എസ് സുജിത്ത് വിവാഹിതനായി. വധു തൃഷ്ണയാണ്. (VS Sujith gets married)
വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു. ടി.എൻ. പ്രതാപൻ, സന്ദീപ് വാര്യർ തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
വലിയ കോളിളക്കം സൃഷ്‌ടിച്ച കേസാണ് വി എസ് സുജിത്തിൻറേത്. പൊലീസിന് ഏറെ വെള്ളം കുടിക്കേണ്ടി വന്ന കേസുമാണിത്.