
കൊച്ചി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് മുന്‍നിര ടെലികോം സേവനദാതാവായ വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച ആനുകൂല്യങ്ങള്‍ ആഗസ്റ്റ് 28 വരെ ലഭിക്കും. അര്‍ധവാര്‍ഷിക, വാര്‍ഷിക പാക്കുകള്‍ക്കായി റീചാര്‍ജു ചെയ്യുന്നവര്‍ക്കാണ് അധിക ഡാറ്റയും ഒടിടി ആനുകൂല്യങ്ങളും ലഭിക്കുക. പ്രതിദിന പരിധിക്ക് പുറമെ 30 ജിബി മുതല്‍ 50 ജിബി വരെയാകും അധിക ഡാറ്റ ലഭിക്കുക. അര്‍ധ വാര്‍ഷിക പാക്കിന് 45 ദിവസവും വാര്‍ഷിക പാക്കിന് 90 ദിവസവുമായിരിക്കും ഈ അധിക ഡാറ്റയുടെ കാലാവധി. വാര്‍ഷിക പാക്കിനോടൊപ്പം ഡിസ്നി ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ പോലുള്ള ഒടിടികളുടെ ഒരു വര്‍ഷ സബ്‌സ്‌ക്രിപ്‌ഷൻ അധിക ചെലവില്ലാതെ ലഭിക്കുകയും ചെയ്യും. വീ ആപ്പ് വഴി 3499 രൂപ, 3699 രൂപ 3799 രൂപ എന്നിവയുടെ വാര്‍ഷിക റീചാര്‍ജുകള്‍ നടത്തുന്നവര്‍ക്ക് 50 രൂപ, 75 രൂപ, 100 രൂപ എന്നിങ്ങനെയുള്ള ഇളവുകളും ലഭിക്കും. ഇതിനു പുറമെ പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നുള്ള ഗിഫ്റ്റ് കാര്‍ഡുകളും നേടാന്‍ അവസരമുണ്ട്.