Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala'നേതൃത്വം ചർച്ച ചെയ്തു എന്നാണ് അറിവ്': മലമ്പുഴയിൽ VSൻ്റെ മുൻ പിഎ...

‘നേതൃത്വം ചർച്ച ചെയ്തു എന്നാണ് അറിവ്’: മലമ്പുഴയിൽ VSൻ്റെ മുൻ പിഎ സ്ഥാനാർത്ഥിയായേക്കുമെന്ന വാദത്തിൽ VK ശ്രീകണ്ഠൻ MP | UDF

🎙️ Latest Podcast

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ ഇറക്കാൻ യുഡിഎഫ് നീക്കമെന്ന വാദത്തിൽ പ്രതികരിച്ച് വി കെ ശ്രീകണ്ഠൻ എം പി. അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന എ. സുരേഷിനെ മലമ്പുഴയിൽ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് യുഡിഎഫ് നേതൃത്വം ചർച്ചകൾ നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി.(VK Sreekandan MP on speculation that VS’s former PA may become UDF candidate in Malampuzha)

പാലക്കാട്ടെ സി.പി.എമ്മിന്റെ പ്രവർത്തനങ്ങളിൽ പാർട്ടിനുള്ളിൽ തന്നെ പലർക്കും അതൃപ്തിയുണ്ട്. എ. സുരേഷിന് യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ യാതൊരു അയോഗ്യതയുമില്ല. വി.എസിനൊപ്പം വർഷങ്ങളോളം പ്രവർത്തിച്ച സുരേഷിനെപ്പോലെയുള്ള ഒരാൾ വരുന്നത് മലമ്പുഴയിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ കെപിസിസിയും സ്ക്രീനിംഗ് കമ്മിറ്റിയും ചർച്ച ചെയ്ത ശേഷം എഐസിസി ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. പാലക്കാട് മണ്ഡലത്തിൽ ഊർജ്ജസ്വലനായ സ്ഥാനാർത്ഥിയെ ഇറക്കി സീറ്റ് നിലനിർത്തും. ഇത്തവണ യുഡിഎഫിന്റെ റെക്കോർഡ് മുന്നേറ്റമാണ് ഉണ്ടാവുകയെന്നും അദ്ദേഹം അവകാശപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.