ക​ലാ​ല​യ​ങ്ങ​ളി​ലെ അ​ക്ര​മ രാ​ഷ്ട്രീ​യം അവസാനിപ്പിക്കണം: ഉ​മ്മ​ൻ ചാ​ണ്ടി

news
 കോ​ട്ട​യം: ക​ലാ​ല​യ​ങ്ങ​ളി​ലെ അ​ക്ര​മ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മുൻമുഖ്യമന്ത്രിയും എ​ഐ​സി​സി അം​ഗവുമായ ഉ​മ്മ​ൻ ചാ​ണ്ടി. ഇ​ടു​ക്കി എസ്എഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ  സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൈ​നാ​വ് സ​ർ​ക്കാ​ർ എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ട സം​ഭ​വം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ക​ലാ​ല​യ​ങ്ങ​ളി​ലെ അ​ക്ര​മ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും മു​ൻ​കൈ​യെ​ടു​ക്ക​ണം. ഇ​ടു​ക്കി സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ.​സു​ധാ​ക​ര​നെ​തി​രേ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Share this story