ഉപഭോക്താക്കളുടെ ഇടപാടുകള്‍ സുരക്ഷിതമാക്കാനുള്ള പിസിഐ ഡിഎസ്എസ് 4.0 സര്‍ട്ടിഫിക്കേഷനുമായി വി

ഉപഭോക്താക്കളുടെ ഇടപാടുകള്‍ സുരക്ഷിതമാക്കാനുള്ള പിസിഐ ഡിഎസ്എസ് 4.0 സര്‍ട്ടിഫിക്കേഷനുമായി വി

Published on

കൊച്ചി: മുന്‍നിര ടെലകോം സേവനദാതാക്കളായ വി പെയ്മെന്‍റ് കാര്‍ഡ് ഇന്‍ഡസ്ട്രി ഡാറ്റാ സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ് 4.0 സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കി തങ്ങളുടെ ഉപഭോക്താക്കളുടെ പെയ്മെന്‍റ് വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കി (Vi raises security standards with PCI DSS 4.0 certification0. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു ടെലികോം സേവന ദാതാവ് ഈ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കുന്നത്.

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് തട്ടിപ്പുകള്‍ക്കെതിരെയുള്ള സംരക്ഷണവും ഡാറ്റാ സംരക്ഷണവും ഏറ്റവും ഉയര്‍ന്ന നിലയില്‍ ഉറപ്പാക്കുന്നതാണ് ഈ സര്‍ട്ടിഫിക്കേഷന്‍. ഇന്ത്യയിലെ ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഇതിനകം തന്നെ ഈ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

തങ്ങളെ സംബന്ധിച്ച് ഉപഭോക്താക്കളുടെ ഡാറ്റയ്ക്ക് സുരക്ഷ ഉറപ്പാക്കുന്നത് വെറും മുന്‍ഗണന മാത്രമല്ലെന്നും അതൊരു പ്രതിബദ്ധതയാണെന്നും ഇതേക്കുറിച്ചു സംസാരിക്കവെ വി സിടിഒ ജഗ്ബീര്‍ സിങ് പറഞ്ഞു

Times Kerala
timeskerala.com