സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ വിമർശനവുമായി വി ഡി സതീശൻ

സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ വിമർശനവുമായി വി ഡി സതീശൻ
Published on

തിരുവനന്തപുരം: സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ വിമർശനവുമായി വി ഡി സതീശൻ. സിപിഎമ്മിനും സംസ്ഥാന സർക്കാരും ബലാത്സംഗകേസിൽ പ്രതിയായ എംഎൽഎയെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു പവർ ഗ്രൂപ്പ് സിപിഎമ്മിലും പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി.

സിപിഎം ഇപ്പോൾ സ്വീകരിക്കുന്നത് ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ്. സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാറിനാണ് നാണക്കേടിലേക്ക് മലയാള സിനിമ പോകുന്നതിന് ഉത്തരവാദി എന്നും സതീശൻ തുറന്നടിച്ചു. സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത് ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ്. ഇത് പ്രശ്നം കൂടുതൽ വഷളാകാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ധൈര്യമായി വന്ന് അതിക്രമം നേരിട്ടവർ അഭിപ്രായം പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com