നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തുമെന്ന് വി.​ഡി.​സ​തീ​ശ​ൻ |v d satheesan

നൂ​റ് സീ​റ്റ് കി​ട്ടി​യി​ല്ലെ​ങ്കി​ൽ താ​ൻ വ​ന​വാ​സ​ത്തി​നു പോ​കു​മോ​യെ​ന്ന് ചി​ല​ർ ചോ​ദി​ച്ചു.
v d satheesan
Published on

പാ​ല​ക്കാ​ട്: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നൂ​റി​ല​ധി​കം സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. നൂ​റ് സീ​റ്റ് കി​ട്ടി​യി​ല്ലെ​ങ്കി​ൽ താ​ൻ വ​ന​വാ​സ​ത്തി​നു പോ​കു​മോ​യെ​ന്ന് ചി​ല​ർ ചോ​ദി​ച്ചു. അ​വ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ലൊ​ന്നും പ​റ​യു​ന്നി​ല്ല.

തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം യു​ഡി​എ​ഫ് നേ​ടും. യു​ഡി​എ​ഫ് ബൂ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ സ​ജീ​വ​മാ​ക​ണം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ മു​ഴു​വ​ൻ വോ​ട്ടു​ക​ളും ചേ​ർ​ത്ത​ട്ടി​ല്ല. അ​തു​കൂ​ടി ചേ​ർ​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ൽ വി.​കെ.​ശ്രീ​ക​ണ്ഡ​ന്‍റെ ഭൂ​രി​പ​ക്ഷം കൂ​ടു​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com