ബിനോയ് വിശ്വത്തിന്റെ പ്രതികരണം മുന്നണിയിലെ കലഹം വ്യക്തമാക്കുന്നതെന്ന് വി.ഡി സതീശൻ |v d satheesan

സിപിഐയേക്കാൾ സിപിഎമ്മിന് പ്രധാനം ബിജെപിയാണ്.
v d satheesan
Published on

തിരുവനന്തപുരം : ബിനോയ് വിശ്വത്തിന്റെ പ്രതികരണം മുന്നണിയിലെ കലഹം വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐയേക്കാൾ സിപിഎമ്മിന് പ്രധാനം ബിജെപിയാണ്.പ്രതിപക്ഷത്തേക്കാൾ രൂക്ഷമായി ബിനോയ് വിശ്വം സർക്കാർ തീരുമാനത്തിനെതിരെ പ്രതികരിച്ചത്.ബിജെപിയുമായുള്ള അവിഹിതബന്ധമാണ് ബിനോയ് വിശ്വം പറഞ്ഞ സംതിങ് ഈസ് റോങെന്നും സതീശൻ പറഞ്ഞു.

നിതിൻ ഗഡ്‌കരിയുടെ വീട്ടിൽ വച്ചാണോ നരേന്ദ്ര മോദിയെ കണ്ടപ്പോഴാണോ പിഎം ശ്രീയുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തത്? സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ പോലും സർക്കാർ അംഗീകരിക്കുന്നില്ല.ദേശീയ വിദ്യാഭ്യാസ നയത്തിൽ സിപിഐഎം കേന്ദ്ര നിലപാട് വ്യക്തമാക്കട്ടെ.

കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പദ്ധതി അംഗീകരിക്കുമ്പോൾ നിബന്ധനകൾ ഉണ്ടായിരുന്നില്ല. നിബന്ധനകളെ എതിർത്ത് എഐസിസി രംഗത്ത് വന്നിരുന്നു. എം എ ബേബിയെ പോലും സർക്കാർ അംഗീകരിക്കുന്നില്ല.നരേന്ദ്രമോദിയെ കാണുമ്പോഴാണോ തീരുമാനം എടുക്കുന്നത്? സായിപ്പിനെ കാണുമ്പോൾ കവാത്ത് മറന്നതാണോ?” എന്നും വി.ഡി. സതീശൻ ചോദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com