
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ പിആർ ഏജൻസികൾക്ക് എത്ര പണം നൽകിയെന്ന് വിശദീകരിക്കണമെന്ന് ബിജെപി നേതാവും മുൻകേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ ആവശ്യപ്പെട്ടു (v. muraleedharan aghainst state government).പിആർ ഏജൻസിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഒരു വിശദീകരണവും ഇതുവരെയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.ഈ കാര്യങ്ങൾ മനസിലാക്കാൻ താത്പര്യമുള്ളവർക്ക് അദ്ദേഹം വിശദീകരണം നൽകണം. ഇനി അതല്ല അത് വിശദീകരിക്കാൻ വേറെ പിആർ ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും മുരളീധരൻ പരിഹസിച്ചു.
എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസില്‍ നിന്ന് അനുമതി കിട്ടിക്കാണില്ല: പരിഹസിച്ച് ഷാഫി പറമ്പില്‍
ആര്‍എസ്എസ് നേതാക്കളെ കാണുന്നത് എഡിജിപിയുടെ ശീലമായെന്ന് ഷാഫി പറമ്പില്‍ എംപി (Shafi Parambil). കെ. സുരേന്ദ്രന് പോലും ഇത്രയും ആര്‍എസ്എസ് നേതാക്കളെ കണ്ടിട്ടുണ്ടാകില്ലെന്നും ഷാഫി പരിഹസിച്ചു . എഡിജിപിയെ മാറ്റാന്‍ ആര്‍എസ്എസില്‍ നിന്ന് അനുമതി കിട്ടിക്കാണില്ലെന്നും അതിനു വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ഷാഫി പറഞ്ഞു.പിണറായി വിജയന്റെ പോളിറ്റ് ബ്യൂറോ നാഗ്പുരില്‍ ആണെന്ന് വ്യക്തമാകുകയാണെന്നും ഇദ്ദേഹത്തിന്റെ ശമ്പളം നാഗ്പുരില്‍ നിന്നാണോ എന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും ഷാഫി വിമര്‍ശിച്ചു.