
ആലപ്പുഴ: സമൂഹമാധ്യമത്തിലൂടെ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയ യുട്യൂബർ സന്തോഷ് വർക്കിക്കെതിരെ പരാതി. നടി ഉഷ ഹസീനയാണ് ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
നടിമാർക്കെതിരായ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ഉഷ ഹസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 40 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.