Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeKeralaടി സിദ്ദിഖ് MLAയ്‌ക്കെതിരായ കൂവലും ബഹളവും: ഗൂഢാലോചനയെന്ന് ദുരന്തബാധിതർ; പോലീസിൽ പരാതി...

ടി സിദ്ദിഖ് MLAയ്‌ക്കെതിരായ കൂവലും ബഹളവും: ഗൂഢാലോചനയെന്ന് ദുരന്തബാധിതർ; പോലീസിൽ പരാതി നൽകി | T Siddique MLA

🎙️ Latest Podcast

വയനാട് : ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എയെ ഒരു വിഭാഗം കൂവി വിളിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ സംഘടന പോലീസിൽ പരാതി നൽകി. എം.എൽ.എയെ അപമാനിച്ചതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംഘടനയുടെ ചെയർമാൻ പൊലീസിന് പരാതി കൈമാറി.(Uproar against T Siddique MLA, Disaster victims allege conspiracy, Complaint filed with police)

അതിജീവനത്തിന്റെ പാതയിലുള്ളവർക്കായി ഒരുക്കിയ ഔദ്യോഗിക പരിപാടി രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് ക്രൂരമാണെന്ന് ഇവർ ആരോപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് എം.എൽ.എ പറഞ്ഞു.

കൂവലിന് അർഹനല്ലെന്ന് ബോധ്യമുള്ളതിനാലാണ് വേദിയിൽ പ്രസംഗിക്കാൻ തീരുമാനിച്ചത് എന്ന് എം എൽ എ പറഞ്ഞു. മന്ത്രി കെ. രാജൻ സർക്കാർ വേദിയിൽ രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. എന്നാൽ താൻ സംസാരിച്ചപ്പോൾ ദുരന്തബാധിതർ എഴുന്നേറ്റ് നിന്ന് കൈയടിക്കുകയാണ് ചെയ്തത്, സിദ്ദിഖ് വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.