
കണ്ണൂർ : ജില്ലാ പഞ്ചായത്തിന്റെ യൂണിഫോം സേനയിലേക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിര താമസക്കാരായ 18 നും 26 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. എസ് എസ് എല്‍ സി, അതിനുമുകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് ലക്ഷം രൂപയാണ് വരുമാന പരിധി. കായിക ക്ഷമത, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 30 ന് രാവിലെ 10 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 04972700596, 7510867448, 9947691140