ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ കുടുങ്ങി രണ്ട് രോഗികള്‍ മരിച്ചു | Ambulance got stuck in a traffic jam

ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ കുടുങ്ങി രണ്ട് രോഗികള്‍ മരിച്ചു | Ambulance got stuck in a traffic jam
Published on

മലപ്പുറം : കോഴിക്കോട്- മലപ്പുറം അതിർത്തിയിലെ കാക്കഞ്ചേരിയിൽ ഗതാഗതകുരുക്കില്‍ ആംബുലന്‍സുകൾ കുടുങ്ങി രണ്ട് രോഗികൾ മരിച്ചു (Ambulance got stuck in a traffic jam). ഹൃദയാഘാതമുണ്ടായ എടരിക്കോട് സ്വദേശി സുലൈഖ ,വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാർ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് മലപ്പുറത്ത് നിന്ന് കോഴിക്കോട്ടെ ആശുപത്രികളിലേക്ക് രോഗികളുമായി വന്ന ആംബുലന്‍സുകള്‍ ഗതാഗതകുരുക്കിൽ കുടുങ്ങിയത് . അര മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങി കിടക്കുകയായിരുന്നു. ഇതോടെയാണ് ചികിത്സ വൈകിയതിനെ തുടർന്ന് രോഗികൾ മരണപ്പെട്ടത്.

Related Stories

No stories found.
Times Kerala
timeskerala.com