Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeKeralaകുളത്തൂപ്പുഴയിൽ ആദിവാസി യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ | Tribal youth

കുളത്തൂപ്പുഴയിൽ ആദിവാസി യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ | Tribal youth

🎙️ Latest Podcast

കൊല്ലം: കുളത്തൂപ്പുഴ ചോഴിയക്കോട് ആദിവാസി യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചോഴിയക്കോട് ഒരേക്കറിൽ ശാന്താ വീട്ടിൽ സജിൻ (30) ആണ് മരിച്ചത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.(Tribal youth found dead inside house in Kollam)

സമീപവാസികളായ ബന്ധുക്കൾ സജിന്റെ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട് ഉള്ളിൽ പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അവർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കോട്ടയം മുണ്ടക്കയം സ്വദേശിയായിരുന്ന സജിൻ, സംസ്ഥാന സർക്കാർ അനുവദിച്ച ഒരേക്കർ ഭൂമി ലഭിച്ചതിനെത്തുടർന്നാണ് കുളത്തൂപ്പുഴ ചോഴിയക്കോട് സ്ഥിരതാമസമാക്കിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.