താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍ | Tiger sighting in Thamarassery

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

അൻവർ ഷരീഫ്
കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി യാത്രക്കാര്‍. ആറ് – എട്ട് ഹെയർപിൻ വളവുകള്‍ക്കിടയിലാണ് കടുവയെ കണ്ടതെന്ന് യാത്രക്കാർ പറയുന്നു (Tiger sighting in Thamarassery ). തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവം. വിവരമറിഞ്ഞ വനംവകുപ്പ് മേഖലയിലെത്തി ക്യാമ്പ് ചെയ്തു. വയനാട്ടിൽ നിന്ന് തിരിച്ച് കോഴിക്കോട്ടേക്ക് വരുന്ന യാത്രക്കാരനാണ് ചുരത്തില്‍ കടുവയെ കണ്ടത്.

യാത്ര സംഘത്തിൻ്റെ കാറിന് മുന്നിലെ വാഹനത്തിലേക്ക് കടുവ ചാടുകയായിരുന്നു. ഉടന്‍തന്നെ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിവരമറിയിക്കുകയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. മുന്‍പില്‍ യാത്ര ചെയ്ത ബൈക്ക് യാത്രികന്‍ കടുവയെ കണ്ട ഉടനെ വാഹനം വേഗം കൂട്ടി രക്ഷപ്പെടുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com