HomeKerala3 മണിക്കൂർ 20 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം, ആകെ ചിലവ് 56,500...

3 മണിക്കൂർ 20 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം, ആകെ ചിലവ് 56,500 കോടി രൂപ, പത്തനംതിട്ടയിലും സ്റ്റോപ്പ്: അതിവേഗ പാതയുടെ പുതിയ ഡിസൈൻ വിശദീകരിച്ച് E ശ്രീധരൻ | High speed rail

പാലക്കാട്: കേരളത്തിന് അനുയോജ്യമായ രീതിയിൽ നിർമ്മാണ ചെലവ് ഗണ്യമായി കുറച്ചുകൊണ്ടുള്ള പുതിയ അതിവേഗ റെയിൽവേ ഡിസൈൻ മെട്രോ മാൻ ഇ. ശ്രീധരൻ വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന ഈ പാതയിൽ പുതുതായി പത്തനംതിട്ടയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.(Total cost Rs 56,500 crore, E Sreedharan explains the new design of the High speed rail)

മണിക്കൂറിൽ 200 കിലോമീറ്റർ വേഗത. തിരുവനന്തപുരത്ത് നിന്ന് 3 മണിക്കൂർ 20 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം. മുൻപ് 80,000 കോടി രൂപ കണക്കാക്കിയിരുന്ന പദ്ധതി ഇപ്പോൾ 56,500 കോടി രൂപയിലേക്ക് കുറച്ചു. തൂണുകളും തുരങ്കങ്ങളും കൂടുതൽ ഉപയോഗിക്കുന്നതാണ് ചെലവ് കുറയാൻ കാരണം. വൈദ്യുതിക്കായി കെഎസ്ഇബിയെ ആശ്രയിക്കില്ല. സ്വന്തമായി സോളാർ ഫാമുകൾ സ്ഥാപിച്ച് വൈദ്യുതി കണ്ടെത്തും.

തിരുവനന്തപുരം – എറണാകുളം: ₹440, തിരുവനന്തപുരം – കോഴിക്കോട്: ₹640, തിരുവനന്തപുരം – കണ്ണൂർ: ₹780 എന്നിങ്ങനെയാണ് ഏകദേശ ടിക്കറ്റ് നിരക്ക്.  ആകെ 20 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. സ്റ്റാൻഡേർഡ് ഗേജിലുള്ള ഇരട്ടപ്പാതയായിരിക്കും ഇത്. തിരുവനന്തപുരം (അണ്ടർഗ്രൗണ്ട് സ്റ്റേഷൻ), തിരുവനന്തപുരം എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, കോട്ടയം, വൈക്കം, എറണാകുളം, നെടുമ്പാശേരി എയർപോർട്ട്, തൃശ്ശൂർ, പട്ടാമ്പി, മലപ്പുറം, കരിപ്പൂർ എയർപോർട്ട്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിങ്ങനെയാണ് സ്റ്റോപ്പ്.

ഓരോ അരമണിക്കൂറിലും ട്രെയിനുകൾ ലഭ്യമാകും. രാത്രി 8 മണിക്ക് അവസാന വണ്ടി പുറപ്പെടും.ഓരോ സ്റ്റേഷനിലും 1 മിനിറ്റ് വീതം സ്റ്റോപ്പ്. എയർപോർട്ട് സ്റ്റേഷനുകളിൽ 2 മിനിറ്റ്.സ്റ്റേഷനുകളെല്ലാം ഇടത് വശത്തായിരിക്കും.  പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രിയുടെ വാക്കാൽ അനുമതി ലഭിച്ചിട്ടുണ്ടെന്നും മൂന്ന് മാസത്തിനകം ഫീൽഡ് സർവേ പൂർത്തിയാക്കുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

Clickable Info Box

Latest updates

സൗദിയിൽ സ്വദേശി പൗരനെ മർദ്ദിച്ചുകൊന്ന കേസ്; പ്രതിയായ സൗദി...

റിയാദ്: സൗദി അറേബ്യയിൽ സ്വദേശി പൗരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൗദി പൗരന്റെ വധശിക്ഷ (Saudi Arabia, Jazan Capital Punishment) വിജയകരമായി നടപ്പാക്കി. സൗദി പൗരനായ അത്തിയ ബിൻ...

കഴക്കൂട്ടത്ത് യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമം;...

തിരുവനന്തപുരം: തലസ്ഥാനത്ത് മൊബൈൽ ക്യാമറ ഉപയോഗിച്ച് വീടിന്റെ ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതിയെ വീട്ടുകാർ അതിസാഹസികമായി പിടികൂടി പോലീസിലേൽപ്പിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിനുവിനെയാണ് വീട്ടുകാരും നാട്ടുകാരും ചേർന്ന് കൈയോടെ പിടികൂടിയത്. ജൂലൈ...

യു.എ.ഇയിൽ 4,000 വർഷം പഴക്കമുള്ള വൻ ശവകുടീരം കണ്ടെത്തി;...

അൽ ഐൻ (യു.എ.ഇ): ചരിത്രപ്രേമികളെയും പുരാവസ്തു ഗവേഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തി യു.എ.ഇയിലെ അൽ ഐൻ (Al Ain Qattara) മേഖലയിൽ ഏകദേശം 4,000 വർഷം പഴക്കമുള്ള കൂറ്റൻ ഭൂഗർഭ ശവകുടീരം കണ്ടെത്തി. അൽ...

ബുക്കിംഗിൽ ഉപഭോക്താക്കളെ പറ്റിക്കാൻ ‘ഡാർക്ക് പാറ്റേണുകൾ’; സ്പൈസ് ജെറ്റിന്...

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ ഡിസൈൻ രീതികൾ (Dark Patterns) ഉപയോഗിച്ചതിന് പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് (SpiceJet) സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) ഒരു...

പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ എം.ഡി.എം.എ വില്പന; രണ്ടുപേർ പിടിയിൽ,...

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ചെരുപ്പുകടയുടെ മറവിൽ രഹസ്യമായി മയക്കുമരുന്ന് വില്പന നടത്തിവന്ന രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി (Ponnani mdma drug arrest). പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ പ്രവർത്തിക്കുന്ന ചെരുപ്പുകട കേന്ദ്രീകരിച്ച് വ്യാപകമായി...

തിരുവനന്തപുരത്ത് ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എം.പി;...

തിരുവനന്തപുരം: തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലെ പ്രശാന്ത് ഹോട്ടലിൽ വെച്ച് ശശി തരൂർ എം.പി (Shashi Tharoor MP) ലിഫ്റ്റിൽ കുടുങ്ങി. ഹോട്ടലിൽ സംഘടിപ്പിച്ച റോട്ടറി ക്ലബ്ബിന്റെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം....

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...

എല്ലാം കെ.എസ്.യുവിനോട് ചോദിച്ച് തീരുമാനിക്കാനാകുമോ? ഹൈക്കോടതി പ്ലീഡർ നിയമന...

കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും...